കിളിമാനൂർ: ബക്രീദ് കഴിഞ്ഞിട്ടും കോഴി വില താഴാതെ മുകളിലേക്ക് തന്നെ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രദേശികമായി ചെറുകിട ഫാമുകൾ ഇറച്ചി കോഴി ഉല്പാദനം കുറച്ചതോടെയാണ് കോഴി വില വാണം വിട്ട പോലെ മുകളിലേക്ക് ഉയരാൻ തുടങ്ങിയത്.
കഴിഞ്ഞ മാസം ഒരു കിലോയ്ക്ക് 65 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 165 രൂപയായിരുന്നു വില. ജില്ലയ്ക്ക് വേണ്ട കോഴിയുടെ 75 ശതമാനവും ഉല്പാദിപ്പിച്ചിരുന്നത് പ്രാദേശികാടിസ്ഥാനത്തിൽ ഫാമുകളിലായിരുന്നു. കോഴി തീറ്റ വില വദ്ധനവും ലോക്ക് ഡൗണും കാരണം കേരളത്തിലെ മിക്ക ഫാമുകളും പൂട്ടി പോയി. ഇത് ഇറച്ചി കോഴി വിലവർദ്ധനവിന് കാരണമായി. കൂടാതെ ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് കോഴിയുടെ വരവ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി.
വില വർദ്ധനവ് ഇങ്ങനെ
കഴിഞ്ഞ മാസം - 65 രൂപ
ഇന്നലെ - 165 രൂപ
വില വർദ്ധനവിന് കാരണം
പ്രാദേശികാടിസ്ഥാനത്തിൽ ഉല്പാദനം കുറഞ്ഞു
തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴി വരവ് കുറഞ്ഞു
ബക്രീദ് പോലുള്ള ആഘോഷങ്ങളും ട്രോളിംഗ് നിരോധനത്തെ തുടർന്ന് മത്സ്യ ലഭ്യത കുറഞ്ഞതും കോഴിക്ക് ഡിമാന്റ് കൂട്ടി