തിരുവനന്തപുരം: വിവാദ മുട്ടിൽ മരം മുറിക്കൽ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയെ പിന്തുണച്ചതിന്റെ പേരിൽ കോൺഗ്രസ് സംഘടനാ നേതാവ് ജെ.ബെൻസിയെ സെക്രട്ടേറിയറ്റിന് പുറത്തേക്ക് സ്ഥലം മാറ്റിയത് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. പാർലമെന്ററികാര്യ വകുപ്പിലെ അഡിഷണൽ സെക്രട്ടറിയായാണ് പുതിയ നിയമനം.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിലിന്റെയും സെറ്റോയുടെയും കൺവീനറുമാണ് ബൻസി. കാർഷിക കടാശ്വാസ കമ്മിഷൻ സെക്രട്ടറിയായി കഴിഞ്ഞ ആറാം തീയതിയാണ് ബെൻസിയെ മാറ്റിയിരുന്നത്. ഇതിനെതിരെ കോൺഗ്രസ് സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഒ.ജി.ശാലിനിയോട് അവധിയിൽ പോകാൻ അഡിഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടപ്പോഴാണ് ബെൻസി പിന്തുണച്ചത്.