കോവളം: വിഴിഞ്ഞം ലയൺസ് ക്ലബ്, എസ്.എൻ.ഡി.പി യോഗം പെരിങ്ങമ്മല ശാഖ യൂത്ത് മൂവ്മെന്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് അൽ ഹിബ കണ്ണാശുപത്രി, മോഹൻസ് ഡയബറ്റിക് ക്ലിനിക് എന്നിവരുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, തിമിര ശാസ്ത്രക്രിയ, പ്രമേഹ രോഗ നിർണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പെരിങ്ങമ്മല ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ റീജിയൻ ചെയർ പേഴ്സൺ ഡോ. ജെറോ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ചു. വിഴിഞ്ഞം ലയൺസ് ക്ലബ് സെക്രട്ടറിയും ഡിസ്ട്രിക്ട് സെക്രട്ടറിയുമായ വിനോദ്കുമാർ,​ പഞ്ചായത്ത്‌ മെമ്പർ മിനി, ശാഖ പ്രസിഡന്റ്‌ ശ്രീകണ്ഠൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി വിഥിൻ, സദാശിവൻ, അഭിലാഷ്, നിസാം സേട്, നന്ദു, ബിനു, അഭിജിത്, നികുഞ്ച് എന്നിവർ സംസാരിച്ചു.