തിരുവനന്തപുരം: ഓൾ കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ 10 മുതൽ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, ഓൺലൈൻ ക്ലാസുകൾ പ്രായോഗികം അല്ലാത്തതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സമരത്തിൽ ഓൾ കേരള ട്രെയിനിംഗ് ഇൻസ്റ്റ്യൂട്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ് അനിൽകുമാർ (കണ്ണൂർ), സംസ്ഥാന സെക്രട്ടറി എ. ഷഹീർ (കൊല്ലം), സംസ്ഥാന ട്രഷറർ മനോജ് കുമാർ (കോട്ടയം) എന്നിവർ നിരാഹാരം അനുഷ്ഠിക്കും. വാർത്താസമ്മേളനത്തിൽ കെ.എസ് അനിൽകുമാർ,എ.ഷഹീർ എന്നിവർ പങ്കെടുത്തു.