പാറശാല: ചെങ്കൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഷിബുവിനെ മർദ്ദിച്ച് വെട്ടി പരിക്കേൽപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

കൊറ്റാമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറിമാരായ സി.ആർ. പ്രാണകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, ഗോപാലകൃഷ്ണൻ നായർ, ജോസ് ഫ്രാങ്ക്ളിൻ, ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. ശ്രീധരൻ നായർ, മണ്ഡലം പ്രസിഡന്റ് അഡ്വ. എൻ.പി. രജ്ഞിത് റാവു, ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ, വൈസ് പ്രസിഡന്റ് കെ. അജിത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ആറയൂർ ജംഗ്‌ഷനിൽ നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി സി.ആർ. പ്രാണകുമാർ ഉദ്‌ഘാടനം ചെയ്തു.