തിരുവനന്തപുരം:രാജ്യത്തിന്റെ സുരക്ഷിതത്വവും സ്വകാര്യതയും പിച്ചിച്ചീന്തിയ ഇസ്രയേലിന്റെ ചാര സോഫ്‌ട്‌വെയറായ പെഗാസസ് മോദി സർക്കാർ വാങ്ങിയത് ആയിരം കോടി രൂപ ചെലവഴിച്ചാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഫോൺചോർത്തലിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, മണക്കാട് സുരേഷ്, വി.എസ്. ശിവകുമാർ, ടി. ശരത് ചന്ദ്രപ്രസാദ്, പന്തളം സുധാകരൻ, വർക്കല രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.