തിരുവനന്തപുരം: ഓൺലൈൻ ക്ലാസിനിടെ മതനിന്ദ നടത്തിയ അദ്ധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കോട്ടൺ ഹിൽ സ്‌കൂളിന് മുൻപിൽ നടത്തിയ ധർണ ഹിന്ദു ഐക്യവേദി സംസ്ഥാന ഖജാൻജി പി. ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എം.എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സന്ദീപ് തമ്പാനൂർ, ഡോ: പാച്ചല്ലൂർ അശോകൻ, ഉദയൻ, ഹിന്ദു ഐക്യവേദി നേതാക്കളായ ആറ്റിപ്ര മോഹനൻ, വഴയില ഉണ്ണി, അനിൽ രവീന്ദ്രൻ, പത്മകുമാർ എന്നിവർ സംസാരിച്ചു.