തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ അയിത്തം അവസാനിപ്പിക്കുക, തന്ത്ര മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതിവിവേചനമില്ലാതെ മേൽശാന്തിമാരാക്കുക, സാമൂഹ്യനീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ധർണ നടത്തും. രാവിലെ 11ന് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പത്മകുമാർ, സിനിൽ മുണ്ടപ്പള്ളി, അനിരുദ്ധ് കാർത്തികേയൻ, സംഗീത വിശ്വനാഥ്, രാജേഷ് നെടുമങ്ങാട് തുടങ്ങിയവർ പ്രസംഗിക്കും.
ദേവസ്വം വകുപ്പ് മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതിൽ അഭിമാനം കൊള്ളുന്ന സർക്കാർ മേൽശാന്തി നിയമനങ്ങളിൽ പിന്നാക്ക ദളിത് വിഭാഗങ്ങളെ പൂർണമായും അവഗണിക്കുകയാണെന്ന് ബി.ഡി.ജെ.എസ് പ്രസ്താവനയിൽ പറഞ്ഞു.