കഴക്കൂട്ടം: ടോക്കിയോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പള്ളിപ്പുറം സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ദീപം തെളിച്ചു. ഇന്നലെ രാത്രി ഏഴിന് പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഡി.ഐ.ജി എസ്. രാധാകൃഷ്ണൻനായരുടെ നേതൃത്വത്തിൽ 1500ഓളം സേനാംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കമാൻഡന്റ് എ. ജയചന്ദ്രൻ, ഡെപ്യൂട്ടി കമാൻഡന്റുമാരായ തോമസ് വർഗീസ്, അഷിത. എസ്, അസി. കമാൻഡന്റ് പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.