തിരുവനന്തപുരം : കോർപ്പറേഷനിലെ പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് കേസ് സിറ്റി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ മ്യൂസിയം പൊലീസിനായിരുന്നു അന്വേഷണ ചുമതല. കേസന്വേഷണത്തിൽ കാലതാമസമുണ്ടാക്കുമെന്ന പരാതിയെ തുടർന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബി.അനിൽകുമാറിന് അന്വേഷണ ചുമതല.ഡി.സി.പി വൈഭവ് സക്‌സേന മേൽനോട്ടം വഹിക്കും. മ്യൂസിയം പൊലീസ് ഏപ്രിലിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി 11 പ്രതികളാണുള്ളത്.തട്ടിപ്പിനെക്കുറിച്ച് പട്ടികജാതി വകുപ്പിന്റെ ഓഡിറ്റും പുരോഗമിക്കുകയാണ്.