ആര്യനാട്: അങ്കണവാടി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സൗജന്യ ചികിത്സ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ആര്യനാട് ഐ.സി.ഡി.എസ് ഓഫീസിന് മുന്നിൽ നടന്ന അവകാശ പ്രഖ്യാപന സമരം കോൺഗ്രസ്‌ ആര്യനാട് മണ്ഡലം പ്രസിഡന്റ്‌ ഷിജി കേശവൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ്‌ ടി.ഷീബറാണി അദ്ധ്യക്ഷത വഹിച്ചു.വി.പി. കവിത ,ടി.എൽ. അനിതകുമാരി, ഒ.അനിത,എസ്.ആർ.അജിത കുമാരി, ഡി.ഷീലകുമാരി, ബി.ശ്യാമളകുമാരി തുടങ്ങിയവർ പങ്കെടുത്തു.