പൂവച്ചൽ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിന് സമീപത്ത് ആരംഭിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാരുടേയും വിശ്രമകേന്ദ്രം 'റെഡ് കെയർ' പദ്ധതിയിലേക്ക് പൂവച്ചൽ മേഖല കമ്മിറ്റി സ്വരൂപിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റിയംഗം എ.എം. അൻസാരി ഏറ്റുവാങ്ങി.ബ്ലോക്ക് സെക്രട്ടറി വി.വി.അനിൽ, പ്രസിഡന്റ് ആർ. രതീഷ്, സജുകുമാർ, ലിജിൻസൂരി, സഫീർ, ഗോവിന്ദ്, മനീഷ്, അജേഷ്, അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.