മുടപുരം: രാജ്യത്തെ ആയുധ നിർമ്മാണ ഫാക്ടറികൾ സ്വകാര്യവത്കരിക്കുന്ന നടപടിക്കെതിരെയും തൊഴിലാളികളുടെ പണിമുടക്കവകാശം നിയമം മൂലം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഏരിയായിൽ 38 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചിറയിൻകീഴും വക്കത്തും ഓരോ കേന്ദ്രങ്ങളിൽ വീതം സമരം നടത്തി.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ. രാമു ആറ്റിങ്ങൽ കച്ചേരി നടയിലും, ആർ. സുഭാഷ് ചിറയിൻകീഴ് ബസ് സ്റ്റാൻഡിലും ജില്ലാ ഭാരവാഹികളായ അഡ്വ. ബി. സത്യൻ വലിയകുന്നിലും അഞ്ചുതെങ്ങ് സുരേന്ദ്രൻ വക്കത്തും സി. പയസ് അഞ്ചുതെങ്ങിലും ഉദ്ഘാടനം ചെയ്തു.
ആലംകോട് എ.ഐ.ടി.യു.സി നേതാവ് മണമ്പൂർ ഗോപകുമാറും കെ.എസ്ആർ.ടി.സി ജംഗ്ഷനിൽ ഐ.എൻ.ടി.യു.സി നേതാവ് തോട്ടവാരം ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാക്കളായ എം. മുരളി ബി.എസ്.എൻ എൽ ഓഫീസിന് മുന്നിലും, ജി. വേണുഗോപാലൻ നായർ മുടപുരം പോസ്റ്റാഫീസിലും, എസ്. ചന്ദ്രൻ മുടപുരം ജംഗ്ഷനിലും, സി. ചന്ദ്രബോസ് അവനവഞ്ചേരിയിലും, ബി.രാജീവ് കോരാണിയിലും, കിഴക്കേനാലു മുക്കിൽ ദിലീപും, എൽ.ഐ.സി.യിൽ വി. ശശിയും, മാമത്ത് ലോറൻസും, ചെറുവള്ളിമുക്കിൽ ഉണ്ണികൃഷ്ണനും, കുറക്കടയിൽ പ്രഭാകര പിള്ളയും, വാളക്കാട് ചന്ദ്രബാബുവും, അയിലത്ത് സഹിൻ ഷാജഹാനും, പൊയ്കമുക്കിൽ സുബിനും ടോൾ മുക്കിൽ അനീഷും, ചെമ്പൂരിൽ മഹേശ്വരൻ നായരും, പൂത്തുറയിൽ വി. ലൈജുവും, ആശുപത്രി ജംഗ്ഷനിൽ ആർ. ജറാൾഡും, മണ്ണാക്കുളത്ത് ലിജാബോസും, മാമ്പള്ളിയിൽ ജോസഫിൻ മാർട്ടിനും, നെടുംങ്ങണ്ടയിൽ പി. വിമൽരാജും, കായിക്കരയിൽ ശ്യാമ പ്രകാശും, മണനാക്കിൽ എസ്.സാബുവും, റയിൽവെ സ്റ്റേഷനിൽ അഡ്വ. പ്രദീപ് കുമാറും തെക്കുംഭാഗം സുരേഷും ചെക്കാലവിളാകത്ത് രാധാകൃഷ്ണനും തൊപ്പിചന്തയിൽ നസീറും കീഴാറ്റിങ്ങൽ ശാസ്താൻനട രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു.