raje

കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ജലജീവൻ പദ്ധതി ഉദ്ഘാടനം ഇരട്ടക്കുളം ജംഗ്ഷനിൽ പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.വി. ഷീബയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, ബ്ലോക്ക് അംഗങ്ങളായ എ. ഷീല, എൻ. സരളമ്മ, ജെ. സജികുമാർ, പഞ്ചായത്തംഗങ്ങളായ ജി.എൽ. അജീഷ്, എസ്. ദീപ, സുമ, ബി.ഗിരിജ കുമാരി, പി. ഹരീഷ്, എസ്. അനിൽകുമാർ, ഷീജാ സുബൈർ, ശ്രീലത, ദീപ്തി, എൻ. സലിൻ, ശ്യാംനാഥ്, രതി പ്രസാദ്, അജ്മൽ, നിസാർ എന്നിവർ പങ്കെടുത്തു.