കിളിമാനൂർ: റൂറൽ എസ്.പി പി.കെ മധുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിൽ വ്യാജ ചാരായ നിർമ്മാണം നടത്തിയയാൾ അഞ്ച് ലിറ്റർ ചാരായവും, 20 ലിറ്റർ കോടയുമായി പിടിയിലായി. വണ്ടന്നൂർ ഇടക്കുന്നിൽ ചരുവിള വീട്ടിൽ രാജേന്ദ്രനാണ് (61) അറസ്റ്റിലായത്. പൊലിസ് പരിശോധനയ്ക്ക് എത്തുമ്പോൾ ഇയാൾ വ്യാജചാരായ നിർമ്മാണത്തിലായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനിഷ് ബാബുവിന്റെ നിർദ്ദേശ പ്രകാരം കിളിമാനൂർ ഐ.എസ്.എച്ച്.ഒ സനൂഷ്, എസ്.ഐ ജ്യോതിഷ്, എ.എസ്.ഐ ഷജിം, താജുദീൻ, എസ്.സി.പി.ഒ ഷംനാദ്, അജോ ജോർജ് പൊലീസുകാരായ മനോജ്, രജിമോൻ, റിയാസ്, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.