കടയ്ക്കാവൂർ: കടയ് ക്കാവൂർ സർവ്വീസ് സഹകരണബാങ്ക് എസ്.എൻ.വി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയിലേയ്ക്ക് ഓൺലൈൻ പഠനത്തിനായി ബാങ്ക് പ്രസിഡന്റ് ജോഷ് നാല് മൊബൈൽഫോണുകൾ നൽകി. കടയ്ക്കാവൂർ പഞ്ചായത്ത് ലൈബ്രറി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീദേവി, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രാജീവ്, പി.ടി.എ പ്രസിഡന്റ് ജി.സന്തോഷ് കുമാർ, പഞ്ചായത്തംഗം സജികുമാർ, ബാങ്ക് ബോർഡംഗം കൃഷ്ണൻകുട്ടി ,അദ്ധ്യാപകരായ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.