കല്ലമ്പലം:പ്രതിരോധ ആയുധ കമ്പനികളുടെ നിർമ്മാണം സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ ദേശീയതലത്തിൽ ഐക്യ ട്രേഡ് യൂണിയൻ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കല്ലമ്പലം ജംഗ്ഷനിൽ നടന്ന സമരം ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എൻ.കെ.പി.സുഗതൻ ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയ കമ്മിറ്റി അംഗം ജലാൽ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി കശുവണ്ടി തൊഴിലാളി യൂണിയൻ കേന്ദ്ര കൗൺസിൽ അംഗം മുല്ലനല്ലൂർ ശിവദാസൻ,സി.ഐ.ടി.യു കശുവണ്ടി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ജി.രാജു,യൂണിയൻ നേതാക്കളായ,നസീർ,മധു,ബഷീർ തുടങ്ങിയവർ പങ്കെടുത്തു.