തിരുവനന്തപുരം: മരംമുറിക്കാൻ ഉത്തരവിട്ട റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലകനെ സർക്കാർ സംരക്ഷിക്കുന്നതെന്ന് മരംമുറിയുടെ കള്ളക്കളി പുറത്തുവരുമെന്ന് ഭയക്കുന്നതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിക്ക് നേരെയുള്ള സർക്കാർ പീഡനം അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ് എം.എൽ.എ, ആക്ഷൻ കൗൺസിൽ കൺവീനർ ജെ. ബെൻസി, എം.എൽ.എമാരായ ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് , കെ.കെ. രമ, എം. വിൻസെന്റ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ, അഡ്വ. പ്രാണകുമാർ ,കെ.പി.എസ്.ടി.എ പ്രസിഡന്റ് എ സലാഹുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.