ബാലരാമപുരം: ഹാന്റക്‌സ് കൈത്തറി മേഖലയെ ദുരിതത്തിലാക്കുകയാണെന്ന് കൈത്തറി തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സമ്മേളനം യൂണിയൻ സ്റ്റേറ്റ് വർക്കിംഗ്‌ പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കുഴിവിള ശശി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മംഗലത്തുകോണം തുളസി, എൻ.എസ്‌. ജയചന്ദ്രൻ, പെരിങ്ങമ്മല ബിനു, ജിബിൻ, പയറ്റുവിള മധു, അഭിലാഷ്, പുഷ്കരൻ, പയറ്റുവിള ജയരാജ്‌, ഷിനു തുടങ്ങിയവർ സംസാരിച്ചു.