കിളിമാനൂർ: സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിനും അതിക്രമത്തിനുമെതിരെ കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസുകൾ സംഘടിപ്പിച്ചു. കിളിമാനൂർ ജംഗ്‌ഷനിൽ നടന്ന ജാഗ്രതാ സദസ് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം ചെയ്തു. പുതിയകാവ് കേന്ദ്രത്തിൽ കെ.എസ്.ടി.എ ജില്ലാ എക്‌സിക്യൂട്ടിവ് വി.ആർ. സാബുവും നാവായിക്കുളം കേന്ദ്രത്തിൽ ജില്ലാ കമ്മിറ്റി അംഗം ആർ.കെ. ദിലീപ്കുമാറും ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.വി. വേണുഗോപാൽ, വി.ആർ. സാബു, എം.എസ്. ശശികല, ജില്ലാ കമ്മിറ്റി അംഗം ആർ.കെ. ദിലീപ് കുമാർ, ഉപജില്ലാ സെക്രട്ടറി എസ്. സുരേഷ് കുമാർ ട്രഷറർ ഷെമീർ ഷൈൻ, മനോജ്. എസ്, ആശാ ദേവി, എൻ.എസ്. അനിത എന്നിവർ സംസാരിച്ചു.