ബാലരാമപുരം: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണും പഠനോപകരണങ്ങളും ഡി.സി.സി ട്രഷറർ അഡ്വ: കെ.വി. അഭിലാഷ് വിതരണം ചെയ്‌തു. യൂത്ത് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, അസംബ്ലി വൈസ് പ്രസിഡന്റ് സുൽഫി ബാലരാമപുരം, എ. അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പഠനോപകരണ ചലഞ്ചിന്റെ ഭാഗമായി തുടർന്നും അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഇവ വിതരണം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.