തിരുവനന്തപുരം: റിസർവ് ബാങ്കിലെ സോഷ്യൽ സർവീസ് സർക്കിൾ മുൻകൈയെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വനമേഖലയിലെ വിദ്യാർത്ഥികൾക്കായി സമാഹരിച്ച പഠനോപകരണങ്ങൾ ഇന്നലെ റിസർവ് ബാങ്കിൽ നടന്ന ചടങ്ങിൽ കേരള വനവാസി വികാസ കേന്ദ്രത്തിന് കൈമാറി. ജില്ലാ മഹിളാ പ്രമുഖ് എസ്. ജയപ്രഭ ഏറ്റുവാങ്ങി.
ചടങ്ങിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരായ രജത്, കൃഷ്ണനുണ്ണി എന്നിവർക്കു പുറമേ കേരള വനവാസി വികാസ കേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശ്രീകുമാറും തിരു. മഹാനഗർ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് വിജയകുമാർ, വൈസ് പ്രസിഡന്റ് എൻ. മധുസൂദനൻ നായർ, ട്രഷറർ സുരേഷ്, ജോയിന്റ് സെക്രട്ടറി സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.