തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി പോലും കേന്ദ്ര,സംസ്ഥാന സർക്കാരുകൾ പാലിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നും അധികൃതരുടെ പിടിപ്പ് കേടു കാരണം ജീവിതത്തിന്റെ സമസ്ത മേഖലയും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് ബാധിച്ച് ഗൃഹനാഥൻമാർ മരണപ്പെട്ട കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ അദ്ധ്യക്ഷതവഹിച്ചു.