dddd

തിരുവനന്തപുരം: ആഗസ്റ്റിൽ നടക്കുന്ന എം.ബി.എ പ്രവേശന പരീക്ഷക്ക് ( കെ മാറ്റ്) തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കാമ്പസിലുള്ള ബിസിനസ് സ്‌കൂളിൽ 10 ദിവസത്തെ തീവ്ര പരിശീലനം സംഘടിപ്പിക്കുന്നതായി കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കേരളത്തിലെ അംഗീകൃത യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്നവർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്‌ത് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 7902877773, 7025477773.