തിരുവനന്തപുരം: നാഷണൽ ലയൺസ് ക്ളബിന്റെ 2021- 22 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രീമൂലം ക്ളബ് റോയൽ ഹാളിൽ നടന്നു. പുതിയ സെക്രട്ടറിയായി നൗഷാദ് അലിയും പ്രസിഡന്റായി വി. ബാലഗോപാലനും സ്ഥാനമേറ്റു. പുതിയ ഭാരവാഹികളെ ലയൺ ഡിസ്ട്രിക്ട് 318എയുടെ മുൻ ഗവർണറായിരുന്ന ലയൺ ഡോ. എ.ജി. രാജേന്ദ്രൻ സ്വീകരിച്ചു. ക്ളബിന്റെ ചാർട്ടർ ഡേ ആഘോഷവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും മുൻ ഡിസ്ട്രിക്ട് ഗവർണർ ലയൺ സി.എ. അലക്‌സ് കുര്യാക്കോസ് നിർവഹിച്ചു. ചൈൽഡ് ഹുഡ് കാൻസർ, റീലിവിംഗ് ഹംഗർ എന്നി പദ്ധതികൾക്കുള്ള ചെക്ക് യോഗത്തിൽ നൽകി.