ashitha

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കുഴിത്തുറയിൽ പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ ചവിട്ടിയ ഒൻപതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കുഴിത്തുറ വെട്ടുവന്നി സ്വദേശി സുനിലിന്റെ മകൾ ആഷിതയാണ് (14) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടിൽ നിന്ന് ആഷിത തന്റെ വലിയമ്മയുമായി തോട്ടത്തിൽ പോകുമ്പോൾ കുഴിത്തുറ പഴയ പാലത്തിൽ വച്ച് പൊട്ടി കിടന്നിരുന്ന ഇലക്ട്രിക്ക് ലൈനിൽ ചവിട്ടുകയായിരുന്നു. നിലവിളികേട്ട് അടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ രക്ഷിച്ച് കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.