പൂവാർ:കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിൽ 2011-ൽ നടത്തിയ സാമൂഹിക, സാമ്പത്തിക സർവേയിൽ പിന്നാക്കം നിൽക്കുന്നവരുടെ ജീവിത നിലവാരം പരിശോധിക്കുന്നതിനായി നടത്തിയ ഈസ് ഒഫ് ലിവിംഗ് സർവേ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന് സമർപ്പിച്ചു.സെക്രട്ടറി ഹരിൻ ബോസ്, കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പാശോഭി,ഗ്രാമസേവകൻ ജയകുമാർ, സ്റ്റാറ്റിസ്റ്റിക്സ് ഇൻവെസ്റ്റിഗേറ്റർ മഞ്ജു എന്നിവർ പങ്കെടുത്തു.