മലയിൻകീഴ്: റോഡിലൂടെ നടന്നുപോകവേ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. തുണ്ടുവിളാകത്തു വീട്ടിൽ ചന്ദ്രികാദേവിയുടെ (56) മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ മാലയിൽ ഇട്ടിരുന്ന 'താലി'യുമായി സംഘം കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ട് പെരുകാവ് എക്‌സ് സർവീസ് റോഡിലാണ് സംഭവം. മുഖം മറച്ചിരുന്ന യുവാക്കളാണ് ബൈക്കിലെത്തിയതെന്ന് വീട്ടമ്മ മലയിൻകീഴ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.