smart-phone

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സൊസൈറ്റി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി 10 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സഹകരണവകുപ്പിന്റെ 'വിദ്യാതരംഗിണി' പദ്ധതിയുടെ ഭാഗമായി നടന്ന വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് വി.എസ്. സജീവ് കുമാർ നിർവഹിച്ചു. സംഘം സെക്രട്ടറി ജി. ബിജു അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സി. ഷാജി, ഭരണസമിതി അംഗങ്ങളായ വി.എസ്‌. പ്രേമകുമാരൻ നായർ, വി. അനിൽകുമാർ, ജെ. ഡാളി, ആർ.എസ്. സുജിതാറാണി, ജീവനക്കാരായ അനന്ദു എസ്. നായർ, കെ. ബാബു, ഹരിനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.