lockdown

തിരുവനന്തപുരം:കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ

മുഴുവൻ ജീവനക്കാരും എത്തിയിരുന്ന സർക്കാർ ഓഫീസുകളിൽ തിങ്കളാഴ്ച മുതൽ പകുതിപ്പേർ എത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതുപ്രകാരം കൊവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തിൽ താഴെയുള്ള എ,ബി വിഭാഗത്തിൽപ്പെടുന്ന തദ്ദേശ മേഖലകളിൽ 50 ശതമാനം ജീവനക്കാരും സി.വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരും ഹാജരായാൽ മതി.നിലവിൽ എ,ബി വിഭാഗങ്ങളിൽ മുഴുവൻ ജീവനക്കാരും സി വിഭാഗത്തിൽ പകുതിപ്പേരും എത്തണമായിരുന്നു. ട്രിപ്പിൾ ലോക്ക് ഡൗൺ ബാധകമായ ഡി വിഭാഗം മേഖലയിൽ അവശ്യസർവീസുകൾ മാത്രം മതിയാകും.

ഓഫീസിൽ എത്താത്ത മൊത്തം ജീവനക്കാരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവണം. അത് എവിടെ,എങ്ങനെ നിർവഹിക്കണമെന്ന് ജില്ലാ കളക്ടർമാർ നിർദ്ദേശിക്കും

സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിലെ ജീവനക്കാർക്കാണ് ഇതു ബാധകം.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കും. അതോടൊപ്പം മൈക്രോ കണ്ടയിൻമെന്റ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും.

12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആർ. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടി.പി.ആർ 17 ശതമാനം.

ഇ​ന്നും​ ​നാ​ളെ​യും സ​മ്പൂ​ർ​ണ്ണ​ ​ലോ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്തി​ലേ​ക്ക് ​താ​ഴ്ന്ന​ ​കൊ​വി​ഡ് ​പ്ര​തി​ദി​ന​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് ​വീ​ണ്ടും​ ​ഉ​യ​രാ​ൻ​ ​തു​ട​ങ്ങി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യു​മു​ള്ള​ ​സ​മ്പൂ​ർ​ണ്ണ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പാ​ക്കും.​ ​പൊ​തു,​ ​സ്വ​കാ​ര്യ​ ​ഗ​താ​ഗ​തം​ ​നി​യ​ന്ത്രി​ക്കും.​ ​ആ​ൾ​ക്കൂ​ട്ടം​ ​പാ​ടി​ല്ല.
മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​ഇ​ട​ക്കാ​ല​ ​അ​വ​ലോ​ക​ന​യോ​ഗം​ ​ചേ​ർ​ന്നേ​ക്കും.​ ​ആ​ൾ​ക്കൂ​ട്ട​ത്തെ​ ​നി​യ​ന്ത്രി​ച്ചി​ട്ടും​ ​കൊ​വി​ഡ് ​നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത​തി​ന്റെ​ ​കാ​ര​ണം​ ​പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.​ ​ബ​ക്രീ​ദ് ​പ​രി​ഗ​ണി​ച്ച് ​ക​ഴി​ഞ്ഞ​ ​ഞാ​യ​ർ,​തി​ങ്ക​ൾ,​ ​ചൊ​വ്വ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ള​വ് ​ന​ൽ​കി​യി​രു​ന്നു.​ ​അ​തു​മൂ​ല​മു​ണ്ടാ​യ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​നി​ർ​ണ്ണ​യി​ക്കാ​ൻ​ ​സ​മ​യ​മാ​യി​ട്ടി​ല്ല.​ ​അ​തി​നു​മു​മ്പേ​ ​ടി.​പി.​ആ​ർ​ ​കൂ​ടി​യ​താ​ണ് ​അ​ധി​കൃ​ത​രെ​ ​ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​ന്നും​ ​നാ​ളെ​യും സ​ർ​ക്കാ​ർ,​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ്ര​വ​ർ​ത്തി​ക്കി​ല്ല.​ ​ഹോ​ട്ട​ൽ,​ ​റ​സ്റ്റോ​റ​ന്റ്,​ബേ​ക്ക​റി​ ​ഹോം​ഡെ​ലി​വ​റി​ ​മാ​ത്രം.​ ​പ​ല​ച​ര​ക്ക്,​പ​ച്ച​ക്ക​റി,​മീ​ൻ,​മാം​സം​ ​വി​ല്പ​ന​ ​അ​നു​വ​ദി​ക്കു​മെ​ങ്കി​ലും​ ​ഹോം​ഡെ​ലി​വ​റി​ക്ക് ​പ്രാ​മു​ഖ്യം​ ​ന​ൽ​ക​ണം.​ ​അ​നാ​വ​ശ്യ​മാ​യി​ ​പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ ​പൊ​ലീ​സ് ​ക​ർ​ശ​ന​മാ​യി​ ​പ​രി​ശോ​ധി​ക്കും.
വാ​ക്സി​ൻ​ ​എ​ടു​ക്കു​ന്ന​വ​ർ,​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ,​ ​കൊ​വി​ഡ് ​ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ,​ ​പൊ​ലീ​സ്,​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ,​ ​പ​ത്ര​വി​ത​ര​ണ​ക്കാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​യാ​ത്രാ​നു​മ​തി​യു​ണ്ട്.
പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കും.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​യാ​ത്ര​ ​ചെ​യ്യു​ന്ന​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ക​രു​ത​ണം.

കൊ​വി​ഡ് ​ഉ​യ​രു​ന്നു, ടി.​പി.​ആ​ർ​ 13.63%

​ 17,518​ ​രോ​ഗി​കൾ
തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പ്ര​തി​ദി​ന​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വീ​ണ്ടും​ ​ഉ​യ​ർ​ന്നു.​ ​ഇ​ന്ന​ലെ​ 17,518​ ​പേ​രാ​ണ് ​രോ​ഗ​ബാ​ധി​ത​രാ​യ​ത്.​ 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 1,28,489​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 13.63​ ​ശ​ത​മാ​ന​മാ​യി.​ 132​ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 15,871​ ​ആ​യി.
എ​ട്ട് ​ജി​ല്ല​ക​ളി​ൽ​ ​രോ​ഗി​ക​ൾ​ ​ആ​യി​രം​ ​ക​ട​ന്നു.​ ​മ​ല​പ്പു​റം​ 2871,​ ​തൃ​ശൂ​ർ​ 2023,​ ​കോ​ഴി​ക്കോ​ട് 1870,​ ​എ​റ​ണാ​കു​ളം​ 1832,​ ​കൊ​ല്ലം​ 1568,​ ​പാ​ല​ക്കാ​ട് 1455,​ ​ക​ണ്ണൂ​ർ​ 1121,​ ​കോ​ട്ട​യം​ 1053,​ ​തി​രു​വ​ന​ന്ത​പു​രം​ 996,​ ​ആ​ല​പ്പു​ഴ​ 901,​ ​കാ​സ​ർ​കോ​ട് 793,​ ​പ​ത്ത​നം​തി​ട്ട​ 446,​ ​വ​യ​നാ​ട് 363,​ ​ഇ​ടു​ക്കി​ 226​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ജി​ല്ല​ക​ളി​ലെ​ ​ക​ണ​ക്ക്.