പാറശാല: സി.പി.ഐ പ്ലാമൂട്ടുകട ബ്രാഞ്ച് കമ്മിറ്റിയുടെയും എ.ഐ.വൈ.എഫിന്റെയും നേതൃത്വത്തിൽ മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു. സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്ലാമൂട്ടുക്കട ബ്രാഞ്ച് സെക്രട്ടറി ശക്തിധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൽ. ശശികുമാർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. വിശാഖ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. വിജയൻ, രാമചന്ദ്രൻ, അനീഷ്, മനോജ് എം.സി, അജി ഡി, ടി. സെൽവരാജ്, പ്രസാദ് എന്നിവർ പങ്കെടുത്തു.