rtpcr

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സങ്കീർണമാക്കിക്കൊണ്ട് സംസ്ഥാനത്ത് രോഗവ്യാപനത്തിൽ വൻവർദ്ധന. 11 ജില്ലകളിലും ടി.പി.ആർ 10 ശതമാനത്തിന് മുകളിലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മലപ്പുറത്താണ് ടി.പി.ആർ ഏറ്റവും കൂടുതൽ 17 ശതമാനം. മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്നു തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണം. വിദേശരാജ്യങ്ങളിലെ രണ്ടാം തരംഗം അവസാനിച്ച ശേഷമാണ് ഇന്ത്യയിൽ രണ്ടാം തരംഗം ആരംഭിച്ചത്.

സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60% പേർക്കെങ്കിലും വാക്‌സിൻ ലഭിക്കണം.

എന്നാൽ പോലും കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ പിൻവലിക്കാൻ സാധിക്കില്ല. വാക്‌സിനെടുത്തവരിലും രോഗം വന്നു ഭേദമായവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് വാക്‌സിൻ എടുത്തവരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.

കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിച്ച് സാമൂഹ്യപ്രതിരോധ ശേഷി ആർജ്ജിച്ചാൽ മൂന്നാം തരംഗം ഉണ്ടാവണമെന്നില്ല. ഡെൽറ്റ വൈറസ് സാന്നിദ്ധ്യമുള്ളത് കൊണ്ട് അതിവേഗ വ്യാപന സാദ്ധ്യതയുള്ള ചെറുതും വലുതുമായ ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കണം. ഇതുവരെയുള്ള കണക്കനുസരിച്ച് 1,77,09,529 പേർക്ക് വാക്‌സിൻ നൽകി. ഇതിൽ 1,24,64,589 പേർക്ക് ഒരു ഡോസ് വാക്‌സിനും 52,44,940 പേർക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് വാക്‌സിൻ കൃത്യമായി ലഭിച്ചാൽ രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 60 ശതമാനം പേർക്കെങ്കിലും വാക്‌സിൻ നൽകാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 വാ​ക്‌​സി​ൻ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്
സം​സ്ഥാ​ന​ത്ത് ​വാ​ക്‌​സി​ൻ​ ​തി​ക​യു​ന്നി​ല്ലെ​ന്നും​ ​പ്ര​തി​ദി​നം​ ​ശ​രാ​ശ​രി​ ​ര​ണ്ട് ​മു​ത​ൽ​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​ഡോ​സ് ​വ​രെ​ ​ന​ൽ​കു​ന്നു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​നി​ല​വി​ലു​ള്ള​ ​നാ​ല​ര​ല​ക്ഷം​ ​ഡോ​സ് ​നാ​ളെ​ ​തീ​രും.​ ​സം​സ്ഥാ​ന​ത്ത് 10​ ​ല​ക്ഷം​ ​ഡോ​സ് ​വാ​ക്സി​ൻ​ ​കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്ന​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​യു​ടെ​ ​പ​രാ​മ​ർ​ശ​ത്തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ക​ണ​ക്കു​ക​ൾ​ ​നി​ര​ത്തി​ ​മ​ന്ത്രി​ ​രം​ഗ​ത്തെ​ത്തി​യ​ത്.
സം​സ്ഥാ​ന​ത്തേ​ക്ക് ​അ​ടു​ത്ത​കാ​ല​ത്താ​യി​ ​കൂ​ടു​ത​ൽ​ ​വാ​ക്‌​സി​നെ​ത്തി​യ​ത് ​ഈ​ ​മാ​സം​ 15,​ 16,​ 17​ ​തീ​യ​തി​ക​ളി​ലാ​ണ്.​ ​ഈ​ ​മൂ​ന്ന് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ 3,14,640,​ 3,30,500,​ 5,54,390​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 11,99,530​ ​ഡോ​സ് ​വാ​ക്‌​സി​നു​ക​ളാ​ണെ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ 16​ ​മു​ത​ൽ​ 22​ ​വ​രെ​ 13,47,811​ ​പേ​ർ​ക്ക് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി.
ക​ഴി​ഞ്ഞ​ ​തി​ങ്ക​ളാ​ഴ്ച​ 3.55​ ​ല​ക്ഷം​ ​പേ​ർ​ക്കും,​ ​ചൊ​വ്വാ​ഴ്ച​ 2.7​ ​ല​ക്ഷം​ ​പേ​ർ​ക്കും,​ ​വ്യാ​ഴാ​ഴ്ച​ 2.8​ ​ല​ക്ഷം​ ​പേ​ർ​ക്കും​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കി.​ ​ക​ണ​ക്കു​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ൻ​ 10​ ​ല​ക്ഷം​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ​പ​റ​യു​ന്ന​ത് ​യാ​ഥാ​ർ​ത്ഥ്യ​ത്തി​ന് ​നി​ര​ക്കു​ന്ന​ത​ല്ല.
കു​റ​ഞ്ഞ​ ​അ​ള​വി​ൽ​ ​വാ​ക്‌​സി​ൻ​ ​എ​ത്തു​ന്ന​തി​നാ​ൽ​ ​വേ​ണ്ട​ത്ര​ ​സ്ലോ​ട്ടു​ക​ൾ​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​കി​ട്ടു​ന്ന​ ​വാ​ക്‌​സി​നാ​ക​ട്ടെ​ ​പ​ര​മാ​വ​ധി​ ​ര​ണ്ട് ​ദി​വ​സ​ത്തി​ന​കം​ ​തീ​രും.​ ​അ​തി​നാ​ലാ​ണ് ​സം​സ്ഥാ​നം​ ​കൂ​ടു​ത​ൽ​ ​വാ​ക്‌​സി​ൻ​ ​ഒ​രു​മി​ച്ച് ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.