നെടുമങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ നഗരസഭയിലെ കൊപ്പം വാർഡിലെ മുഴുവൻ കുട്ടികളെയും സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ആർ. ജയദേവൻ ആദരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി റഹിം, കൗൺസിലർ പി. രാജീവ്, കോൺഫിഡന്റ് അക്കാഡമി ഉടമ ഷാജീർ, ഷൈജു, രാമചന്ദ്രൻ, റീജ, അസില, സബീന, പ്രശാന്ത്, അനീഷ്, വിജയൻ എന്നിവർ സംസാരിച്ചു.