തിരുവനന്തപുരം: പ്രതിരോധ വകുപ്പിന് കീഴിലെ 47 ഫാക്ടറികൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
രാജ്ഭവന് മുന്നിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ജെ. ജോസഫ് അദ്ധ്യക്ഷതവഹിച്ചു. കെ. എസ്. സുനിൽകുമാർ, പുല്ലുവിള സ്റ്റാൻലി, ജയകുമാർ, കവടിയാർ ധർമ്മൻ എന്നിവർ സംസാരിച്ചു. ഏജിസിന് മുന്നിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും പി.എം.ജി യ്ക്ക് മുന്നിൽ എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് മാഹീൻ അബൂബക്കറും ജി.പി.ഒ യ്ക്ക് മുന്നിൽ എ.ഐ.ടി.യു്.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാടും ആർ.എം. എസ് ന് മുന്നിൽ എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടറി ആർ. കുമാറും. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ മുന്നിൽ ജെ.എൽ.യു സംസ്ഥാന പ്രസിഡന്റ് നിലലോഹിതദാസൻ നാടാരും ഉത്ഘാടനം ചെയ്തു.