തിരുവനന്തപുരം: സാക്ഷരതാമിഷനും ഹയർ സെക്കൻഡറി ബോർഡും നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാപരീക്ഷയ്ക്ക് ജില്ലയിൽ 2838 വിദ്യാർത്ഥികൾ പരീക്ഷ എഴുതുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ അറിയിച്ചു. 22 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 2724 പഠിതാക്കൾ ഹ്യുമാനിറ്റിസ് വിഭാഗത്തിലും കൊമേഴ്‌സിൽ 114 പേരുമാണ് പരീക്ഷ എഴുതുന്നത്. ഇതിൽ 1892 പേർ സ്ത്രീകളും, 975 പേർ പുരുഷന്മാരുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നും 21 പേരും പരീക്ഷ എഴുതും.