covid-vaccine

തിരുവനന്തപുരം : സംസ്ഥാനത്ത് ടി.പി.ആർ കൂടിയത് മൂന്നാം തരംഗമായി കണക്കാക്കാനാകില്ലെന്നും പക്ഷേ നമ്മൾ മൂന്നാം തരംഗത്തിന്റെ വക്കിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എല്ലാ ജില്ലകളിലും ടി.പി.ആർ കൂടിയത് ഗൗരവമായി കാണണം. മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോയെന്നത് പരിശോധിക്കണം. നല്ല രീതിയിലുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണ്ടത് പ്രധാനമാണ്. സെക്ടറൽ മജിസ്‌ട്രേറ്റുമാരടക്കം നേരത്തെ ഫലപ്രദമായി പ്രവർത്തിച്ച സംവിധാനങ്ങൾ തുടരും. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടത്ത് ക്ലസ്റ്ററാണ്. അവിടെ പ്രത്യേകമായി മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം നടപ്പിലാക്കാനാണ് ശ്രമം. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ ഘട്ടത്തിലും രോഗം ബാധിച്ച് രോഗികളാകുന്നവരുടെ എണ്ണം ചികിത്സാ സൗകര്യത്തിന്റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അതാണ് കേരളത്തിന്റെ കരുത്ത്. നിലവിലെ സാഹചര്യത്തിൽ ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തുടരരുത്. തത്കാലം അവിടെ നിന്ന് മാറണം. സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കണം. മറ്റ് രോഗമുള്ളവർ ആശുപത്രികളിൽ പോകണം.

 40,000​ത്തോ​ളം ഗ​ർ​ഭി​ണി​കൾ വാ​ക്‌​സി​നെ​ടു​ത്തു

സം​സ്ഥാ​ന​ത്ത് ​ഇ​തു​വ​രെ​ ​നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം​ ​ഗ​ർ​ഭി​ണി​ക​ൾ​ക്ക് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​യ​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ചി​ല​ർ​ ​വാ​ക്‌​സി​നെ​ടു​ക്കാ​ൻ​ ​മ​ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.​ ​ഗ​ർ​ഭി​ണി​ക​ൾ​ ​സ്വ​ന്തം​ ​സു​ര​ക്ഷ​യും​ ​കു​ഞ്ഞി​ന്റെ​ ​സു​ര​ക്ഷ​യും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വാ​ക്‌​സി​ൻ​ ​എ​ടു​ക്ക​ണം.​ ​മു​ഴു​വ​ൻ​ ​ഗ​ർ​ഭി​ണി​ക​ൾ​ക്കും​ ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ന​ൽ​കാ​ൻ​ ​'​മാ​തൃ​ക​വ​ചം​"​ ​എ​ന്ന​ ​പേ​രി​ൽ​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​കാ​മ്പ​യി​ൻ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​ഗ​ർ​ഭാ​വ​സ്ഥ​യി​ലെ​ ​അ​വ​സാ​ന​ ​മാ​സ​ങ്ങ​ളി​ൽ​ ​ഒ​ന്നാം​ ​ഡോ​സ് ​എ​ടു​ത്താ​ൽ​ ​ര​ണ്ടാം​ ​ഡോ​സ് ​എ​ടു​ക്കേ​ണ്ട​ ​സ​മ​യ​മാ​കു​മ്പോ​ൾ​ ​മു​ല​യൂ​ട്ടു​മ്പോ​ഴും​ ​വാ​ക്‌​സി​ൻ​ ​എ​ടു​ക്കു​ന്ന​തി​ന് ​ത​ട​സ്സ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.