operation-drug-quality

തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ 'ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി' എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഡ്രഗ്സ് കൺട്രോളറുടെയും ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെയും ഓഫീസുകളിലും മരുന്ന് പരിശോധനാ ലാബുകളിലും പരിശോധനയുണ്ടായി. ചില മരുന്നുകമ്പനികൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മെഡിക്കൽസ്റ്റോറുകളിലൂടെ വിറ്റഴിക്കുന്നത് തടയാനായിരുന്നു മിന്നൽപരിശോധന.

ഗുണനിലവാരം കുറഞ്ഞ മരുന്നുകളുണ്ടാക്കിയ കമ്പനികൾക്കെതിരെ ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ നടപടിയെടുക്കാതെ, ചെറിയ ശിക്ഷാനടപടികൾ മാത്രം സ്വീകരിക്കുന്നതായും കണ്ടെത്തി. തിരുവനന്തപുരത്തെ ഡ്രഗ്സ് കൺട്രോളറുടെ ഓഫീസിലും, ജില്ലകളിൽ പ്രവർത്തിക്കുന്ന ഡ്രഗ്സ് ഇൻസ്‌പെക്ടർമാരുടെ ഓഫീസുകളിലും തിരുവനന്തപുരം, എറണാകുളം, തൃശൂർ മരുന്ന് പരിശോധനാ ലാബുകളിലുമായിരുന്നു മിന്നൽപരിശോധന. ഡ്രഗ്സ് ഇൻസ്‌പെക്ടർമാർ സ്വീകരിച്ച നടപടികളെപ്പക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ അറിയിച്ചു.

പരിശോധനയിൽ കണ്ടെത്തിയത്

തി​രു​വ​ന​ന്ത​പു​രം-2017​-21​ ​വ​രെ​യു​ള്ള​ 333​ ​സാ​മ്പി​ളു​ക​ൾ​ ​ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്തവ
​എ​റ​ണാ​കു​ളം​- ​ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​ 114​ ​സാ​മ്പി​ളു​കൾ
കോ​ട്ട​യം​-​ ​നി​യ​മ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ന് ​ഒ​രു​ ​വ​ർ​ഷ​ത്തോ​ളം​ ​കാ​ല​താ​മ​സം
​മ​ല​പ്പു​റം​- ​മ​രു​ന്ന് ​ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചി​ല്ല.
മ​രു​ന്നു​ക​ൾ​ ​പി​ൻ​വ​ലി​ക്കു​ന്ന​തി​ലെ​ ​കാ​ല​താ​മ​സം​ ​അ​വ​യെ​ല്ലാം​ ​വി​റ്റ​ഴി​യാ​ൻ​ ​ഇ​ട​യാ​ക്കി
​ക​ണ്ണൂ​ർ​- ​അ​സി.​ ​ഡ്ര​ഗ്സ് ​ക​ൺ​ട്രോ​ള​ർ​ ​ചെ​റി​യ​ ​ശി​ക്ഷാ​ ​ന​ട​പ​ടി​ക​ൾ​ ​എ​ടു​ത്തു
​വ​യ​നാ​ട് - 2015​ ​മു​ത​ൽ​ 2021​ ​വ​രെ​ ​ന​ട​പ​ടി​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ഫ​യ​ലു​ക​ൾ​ ​നീ​ങ്ങി​യി​ല്ല