കഴക്കൂട്ടം: കീഴാവൂർ കരിഞ്ചെല്ലൂർ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 15,​000 രൂപയുടെ സാധനങ്ങൾ കവർന്ന കേസിൽ രണ്ടുപേരെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്‌തു. കീഴാവൂർ പണയിൽ വീട്ടിൽ ഷെഫീക്ക്,​ അണ്ടൂർക്കോണം ലക്ഷംവീട്ടിൽ സുധീർ എന്നിവരാണ് അറസ്റ്രിലായത്. പ്രതികൾ പള്ളിപ്പുറത്തെ ആക്രിക്കടയിൽ വിറ്റ സാധനങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മംഗലപുരം എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ, സബ് ഇൻസ്പെക്ടർമാരായ തുളസീധരൻ നായർ, ഗോപകുമാർ, എ.എസ്.ആ ഫ്രാങ്ക്ളിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.