sputnic

തിരുവനന്തപുരം: സ്‌പുട്‌നിക് വാക്‌സിൻ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണെന്ന് മുഖ്യന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ നിർമാണ പാർക്ക് സ്ഥാപിക്കുന്നത്.

വാക്സിൻ നിർമ്മാതാക്കളായ റഷ്യൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വിവരങ്ങൾ ആരാഞ്ഞ് കത്ത് അയച്ചിരുന്നു.

വ്യവസായ വികസന കോർപറേഷൻ എം ഡി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. അതേസമയം, രാജ്യത്തെ വിവിധ കമ്പനികൾക്കായി താത്പര്യപത്രം ക്ഷണിക്കാനുള്ള നടപടികൾ സംസ്ഥാന വാക്‌സിൻ നിർമ്മാണ പ്രോജക്ട് ഡയറക്ടർ ഡോ.ചിത്രയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.