തലശ്ശേരി: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ വരകളിലൂടെ പ്രതികരിച്ച് ചിത്രകാരന്മാർ. മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നാൽപ്പതോളം ചിത്രകാരന്മാർ ഒത്തുചേർന്നത്. സ്ത്രീപക്ഷ ചിത്രങ്ങളുടെ ഓൺലൈൻ പ്രതികരണ രചനകൾ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള ഗൂഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്തു. സ്ത്രീധന നിരോധന നിയമം പാസാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്റെ പേരിലുള്ള പീഡനങ്ങൾ തുടരുകയാണെന്ന് പ്രൊഫ. കെ.എ. സരള പറഞ്ഞു. മുൻ പി.എസ്.സി. അംഗം അയിഷ, എഴുത്തുകാരി ചാന്ദ്നി സന്തോഷ് എന്നിവരും സംസാരിച്ചു. ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ വിയോഗത്തിൽ അനുശോചിച്ചു. മൾട്ടിമീഡിയ ജനറൽ സെക്രട്ടറി സെൽവൻ മേലൂർ അദ്ധ്യക്ഷനായി. കെ. സുരേന്ദ്രൻ സ്വാഗതവും ചിത്രകാരി ലിജിന നന്ദിയും പറഞ്ഞു. പ്രദീപ്‌ചൊക്ലി, എ. സത്യനാഥ്, സുരേഷ് കൂത്തുപറമ്പ്, ജീവൻ, പൊന്ന്യം ചന്ദ്രൻ, കലൈമാമണി സതീശങ്കർ, ഹരീന്ദ്രൻ ചാലാട്, വാസവൻ പയ്യട്ടം, ദീപൻ കോളാട്, കെ.എം. ശിവകൃഷ്ണൻ, സുരേഖ, രജിന, ചാന്ദ്നി സന്തോഷ്, ബി.ടി.കെ. അശോക്, നിഷ ഭാസ്‌ക്കരൻ, സുരേഷ് കെ. പാനൂർ, വിനീഷ് മുദ്രിക, രാകേഷ് പുന്നോൽ, നീലിമ നാഥ് തുടങ്ങിയ നാൽപ്പതോളം പേരാണ് പ്രദർശനത്തിൽ പങ്കെടുത്തത്.