കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ കണ്ടെത്താനും ചികിത്സയും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനായി കള്ളിക്കാട് ഗ്രാമപഞ്ചായത്തും കള്ളിക്കാട് കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ എന്ന പഠന പരിപാടിക്ക് രൂപം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ മുൻ മേധാവി ഡോ.കെ.വിജയകുമാർ,മെഡിക്കൽ കോളേജിലെ ന്യൂറോളജിസ്റ്റ് ഡോ.തോമസ് ഐപ്പ്,ഡോ.വിധുകുമാർ,ഡോ.മനു,ഡോ.ദിലീപ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അദ്ധ്യക്ഷതവഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിജയൻ,പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.