ബാലരാമപുരം : ഓർഡിനൻസ് ഫാക്ടറി സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നേമം ഏരിയിലെ 24 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു.ബാലരാമപുരത്ത് നടന്ന ധർണ സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയതു.സി.ഐ.ടി.യു നേമം ഏരിയ സെക്രട്ടറി എസ്.സുദർശനൻ,എ.ഐ.ടി.യു.സി മോഹനൻനായർ എന്നിവർ പങ്കെടുത്തു.മറ്റു കേന്ദ്രങ്ങളിൽ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബാലരാമപുരം കബീർ,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രദിപ്,സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ,എ.ഐ.ടി.യു.സി നേതാവ് എം.എച്ച്.സലിം,ജെ.ഡി.ടി.യു നേതാവ് അഡ്വ.മുരളീധരൻനായർ,സി.ഐ.ടി.യു നേതാക്കളായ സുധീർ,ശിവന്തകരാജൻ,എസ്.ആർ.ശ്രീരാജ്,പൊറ്റവിള ഭാസ്കരൻ,ആർ.ജിജു,നാസർ,അശോകൻ,എം.എ.ലത്തീഫ്,വി, എസ്.വിജയകുമാർ,വി.മോഹനൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.