general

ബാലരാമപുരം:സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയിൽ നടന്ന വിത്ത് വിതരണം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ രമേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.മഹേഷ് കുമാർ ,താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.എസ്.പ്രദീപ് ,ഗ്രന്ഥശാല പ്രസിഡന്റ് എം.കെ.സാവിത്രി. ,നവയുഗം ഗ്രാമീണ ഗ്രന്ഥശാല സെക്രട്ടറി ഭഗവതി നട സുന്ദർ ,പ്രമേദിനി തങ്കച്ചി എന്നിവർ സംസാരിച്ചു .