s

കിളിമാനൂർ:പേരൂർ എം.എം.യു.പി സ്കൂളിൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനവും ചാന്ദ്രദിനഘോഷത്തിന്റെ ഭാഗമായി 'ചാന്ദ്ര പര്യവേഷണം' എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിച്ചു. സയൻസ് ക്ലബ്‌ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആറ്റിങ്ങൽ ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ടി.ആർ.ഷീജാകുമാരി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ്‌ ജെ.സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം.ഐ.അജികുമാർ സ്വാഗതം പറഞ്ഞു.സയൻസ് ക്ലബ്‌ കൺവീനർ എസ്.സബീർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.ഉപജില്ലാ സയൻസ് കൺവീനറും,എ.കെ.എം ഹൈസ്കൂൾ അദ്ധ്യപകനുമായ അജിത്ത്.വി.ആർ നടത്തി.സി.ആർ.സി കോ ഓർഡിനേറ്റർ പി.കെ.സ്മിത ആശംസയും,മാസ്റ്റർ വസുദേവ്.എം നന്ദിയും പറഞ്ഞു.