ചിത്രീകരണം ഹൈദരാബാദിൽ, നായിക ദീപിക പദുകോൺ

prabhas

ദുൽഖർ സൽമാനും കീർത്തി സുരേഷും ജോടികളായ മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിൽ അമിതാഭ് ബച്ചൻ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നു. പ്രഭാസ് നായകനാകുന്ന പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഹൈദരാബാദിലെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചൻജോയിൻ ചെയ്തത്. ബോളിവുഡ് താരം ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക.ഹൈദരാബാദിലെ റാമോജി റാവ് ഫിലിം സിറ്റിയിൽ ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് അമിതാഭ് ബച്ചൻ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയചിത്രങ്ങളിലൊന്നായിരിക്കുമിതെന്നാണ് സൂചന.മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ബാനറിന്റെ അമ്പതാമത്തെ ചിത്രമാണിത്.