jaffer

അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിട്ട ജാഫർ ഇടുക്കി തമിഴിലേക്ക്. നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീറോ ടു എന്ന ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം.

. നവാഗതനായ വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നു.ജാഫർ ഇടുക്കി ചിത്രത്തിൽ ജോയിൻ ചെയ്തു. ഒരു ബസിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങളാണ് മറ്റു പ്രധാന വേഷത്തിൽ എത്തുക. ഡ്രീം വാരിയർ പിക്‌ചേഴ്സാണ് സീറോ ടു നിർമിക്കുന്നത്.മലയാളത്തിൽ 18 സിനിമകളാണ് ജാഫർ ഇടുക്കിയുടേതായി റിലീസിനുള്ളത്. ഒ.ടി.ടി റിലീസായി വൂൾഫും സാറാസും എത്തിയിരുന്നു.