കല്ലമ്പലം:നഗരൂർ സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാതരംഗിണി വായ്പയുടെ ഉദ്ഘാടനവും ആദ്യ ഘട്ട വിതരണവും ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എ.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടർ ബോർഡ് അംഗം നളിനി ശശിധരൻ സ്വാഗതവും സെക്രട്ടറി ടി.അനിൽകുമാർ നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു.