online

തിരുവനന്തപുരം: മൊബൈലോ ടാബോ ലാപ്ടോപ്പോ ഇല്ലാത്ത അഞ്ച് ലക്ഷം സ്കൂൾ കുട്ടികൾക്ക് ഇവ ലഭ്യമാക്കാൻ സർക്കാർ ജനകീയ കാമ്പെയിൻ നടത്തുന്നു. പൂർവ വിദ്യാർത്ഥികൾ അഭ്യുദയകാംക്ഷികൾ, സാമൂഹിക സാംസ്‌കാരിക സംഘടനകൾ എന്നിവരടങ്ങിയ ജനകീയ മുന്നേറ്റത്തിലൂടെ കുട്ടികൾക്ക് ഉപകരണങ്ങളോ അത് വാങ്ങാനുള്ള പണമോ ലഭ്യമാക്കും.

ഉപകരണങ്ങൾ ആവശ്യമായ കുട്ടികളുടെ എണ്ണം കാമ്പെയിൻ പോർട്ടലിൽ ലഭ്യമാക്കും. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പൊതുനന്മാ ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്താനുള്ള സംവിധാനവും ഒരുക്കും. സംഭാവന സ്വീകരിക്കാനായി സി.എം.ഡി.ആർ.എഫിന്റെ ഉപഘടകമായി ചീഫ് മിനിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ എംപവർമെന്റ് ഫണ്ട് രൂപീകരിച്ചു. ഉപകരണങ്ങൾ വാങ്ങാൻ ശേഷിയുള്ളവർക്ക് വായ്പയോ ചിട്ടിയോ ലഭ്യമാക്കും. സഹകരണ ബാങ്കുകൾ പലിശരഹിത വായ്പ നൽകും. സാമ്പത്തികശേഷിയുള്ള മാതാപിതാക്കളെ സ്വന്തം കുട്ടിക്ക് ഉപകരണങ്ങൾ വാങ്ങിച്ച് നൽകുമ്പോൾ മറ്റൊരു കുട്ടിക്ക് കൂടി വാങ്ങി നൽകാൻ പ്രേരിപ്പിക്കും.