i

കടയ്ക്കാവൂർ: കേരളകൗമുദി വാർത്ത തുണയായി, കടയ്ക്കാവൂർ സ്വദേശി മനോഹരന് വീട് ലഭ്യമായി. വീടില്ലാതെ കഷ്ടപ്പെടുന്ന മനോഹരന്റെ ദയനീയാവസ്ഥ കേരളകൗമുദി വാർത്തയാക്കിയിരുന്നു. വാർത്ത കണ്ട മുരുക്കുംപുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജനകീയ സമിതിയാണ് മനോഹരനും കുടുംബത്തിനും സൗജന്യമായി വീട് വച്ചു നൽകാൻ തയ്യാറായത്.

കടയ്ക്കാവൂർ പഞ്ചായത്തിൽ നിന്ന് ലഭിച്ച ഭൂമിയിലാണ് വീട് നിർമ്മിക്കുന്നത്. വീടിന്റെ തറക്കല്ലിടൽ വാവ സുരേഷ് നിർവഹിച്ചു. ജനകീയസമിതി ചെയർമാൻ ഇടവിളാകം ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീല, വൈസ് പ്രസിഡന്റ്‌ ആർ. പ്രകാശ്, അഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ കെ.എസ്. ബിജു ശ്രീധർ, കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ഡയറക്ടർ ബോർഡ്‌ മെമ്പർ പ്രദീപ് ദിവാകരൻ, കടയ്ക്കാവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോഷ്, മഹിളാമോർച്ച ഭാരവാഹി സീമ, ഭദ്രൻ നായർ, ജനകീയ സമിതി ഭാരവാഹികളായ സുജിത് ദേവു, അജി മുരുക്കുംപുഴ, സുജീബ് മുരുക്കുംപുഴ, വരിക്കുമുക്ക് കുമാർ എന്നിവർ സംസാരിച്ചു. കടയ്ക്കാവൂർ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.