മുടപുരം:ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങുന്നതിന് സംസ്ഥാന സർക്കാരിന്റെ വിദ്യാതരംഗിണി പദ്ധതിപ്രകാരം കിഴുവിലം സർവീസ് സഹകരണ ബാങ്ക് 110 പേർക്ക് പലിശ രഹിത വായ്‌പ അനുവദിച്ചു.ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഫോൺ ,വായ്പ വിതരണോദ്‌ഘാടനം നിർവഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ജെ.ശശി അധ്യക്ഷത വഹിച്ചു.ബാങ്ക് ഭരണ സമിതി അംഗങ്ങളായ ബി.സുദർശനൻ,എ.ഷമീർ,എൻ.സുദേവൻ ,എസ്.അല്ലിക,എൽ.ബിന്ദു,കെ.ഷാനവാസ്,,എം.എസ്.സതീദേവി, എ.ആർ.താഹ ,ബി.ദേവരാജൻ ,എ.ചന്ദ്രശേഖരൻ നായർ,കിഴുവിലം രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്.ശ്രീകണ്ഠൻ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ജയന്തി എസ്.ആർ , സലീന, ജയചന്ദ്രൻ ബാങ്ക് സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു.